റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് : ബിഎസ്3, ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചു

November 15, 2025 - 7:01 am

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബിഎസ് 3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും ബിഎസ്4 ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെയും ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്

അടിയന്തര സ്വഭാവമില്ലാത്ത ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്കും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണെന്നാണ് റിപ്പോര്‍ട്ട്. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റാണ് ഈ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരില്‍ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *