റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍

November 15, 2025 - 11:51 am

11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍.

കൊല്ലം | ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. പോക്‌സോ കേസില്‍ അറസ്റ്റിലായ ഷിനു റിമാന്‍ഡിലാണ്.

കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതി മൊഴി നല്‍കി.

പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തുവന്നു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതി മൊഴി നല്‍കി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്. .

കുടുംബം തകരുമെന്നതിനാല്‍ പുറത്ത് പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും യുവതി പറയുന്നു. ആഭിചാരക്രിയയുടെ മറവില്‍ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഷിനു സ്വാമി പിടിയിലായത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *