റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി 57 കാരി അനാർക്കലി

November 24, 2025 - 6:33 am

പന്ന (മധ്യപ്രദേശ്): പ്രകൃതിയുടെ അപൂർവ പ്രതിഭാസമായി, പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ അനാർക്കലി എന്ന 57 വയസ്സുള്ള ആന, ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി. സംരക്ഷിത വനമേഖലകളിൽ പോലും ഇരട്ട ആനക്കുട്ടികൾ ജനിക്കുന്നത് അസാധാരണ സംഭവമാണ്. മൃഗഡോക്ടർമാരുടെയും വന്യജീവി വിദഗ്ധരുടെയും മേൽനോട്ടത്തിലായിരുന്നു പ്രസവം. ഏകദേശം മൂന്ന് മണിക്കൂർ വ്യത്യാസത്തിലാണ് രണ്ട് ആനക്കുട്ടികളും ജനിച്ചത്. നിലവിൽ അമ്മയാനയും നവജാത ശിശുക്കളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പന്ന കടുവാ സംരക്ഷണ കേന്ദ്രം അറിയിച്ചു.

കുഞ്ഞുങ്ങളുടെ പരിചരണത്തിനായി ഒരു പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്

അനാർക്കലിയ്ക്കും മക്കൾക്കും പ്രത്യേക പരിചരണ സംവിധാനങ്ങളാണ് സംരക്ഷണ കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നത്. കഞ്ഞി, കരിമ്പ്, ശർക്കര, നെയ്യ് ലഡ്ഡു എന്നിവ ഉൾപ്പെടെ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നുണ്ടെന്ന് പി.ടി.ആർ ഫീൽഡ് ഡയറക്ടർ നരേഷ് സിങ് യാദവ് അറിയിച്ചു. കുഞ്ഞുങ്ങളുടെ പരിചരണത്തിനായി ഒരു പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ വരവോടെ റിസർവിലെ ആനകളുടെ എണ്ണം 21 ആയി വർധിച്ചു.

മുമ്പ് ആറ് കുട്ടിൾക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും ഇരട്ടകളെ പ്രസവിക്കുനന്ത് ഇതാദ്യം

അനാർക്കലി റിസർവിലെ ഒരു സാധാരണ ആനയല്ല. 1986-ൽ റിസർവിലേക്ക് കൊണ്ടുവന്നതുമുതൽ വനസംരക്ഷണ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ ആന. കഴിഞ്ഞ ദശകങ്ങളിൽ ആറ് കുട്ടിൾക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും ഇരട്ടകളെ പ്രസവിക്കുനന്ത് ഇതാദ്യമാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *