റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് എതിരില്ലാതെ നാല് വാർഡുകൾകൂടി

November 25, 2025 - 5:00 am

കണ്ണൂര്‍ | ജില്ലയില്‍ നാലിടത്ത് കൂടി എല്‍ ഡി എഫിന് എതിരില്ല. ഇതോടെ ജില്ലയില്‍ ആകെ 14 വാര്‍ഡുകളില്‍ എല്‍ ഡി എഫിന് എതിരില്ലാതെയായി. നവംബർ 24 ന് കണ്ണപുരത്ത് വാര്‍ഡ് ഒന്നിലെ യു ഡി എഫിന്റെയും വാര്‍ഡ് എട്ടിലെ എന്‍ ഡി എയുടെയും സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. ഇതോടെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ കണ്ണപുരം ഒന്നാം വാര്‍ഡിലെ ഉഷാ മോഹനനും എട്ടാം വാര്‍ഡിലെ ടി ഇ മോഹനനും എതിരില്ലാതായത്..

കണ്ണപുരത്ത് ആറ്, ആന്തൂരിൽ അഞ്ച്, മലപ്പട്ടത്ത് മൂന്ന് എന്നിങ്ങനെ ആകെ 14 സീറ്റുകളിലാണ് എല്‍ ഡി എഫിന് എതിരില്ലാത്തത്.

ആന്തൂരില്‍ തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ കോടല്ലൂര്‍ വാര്‍ഡില്‍ ഇ രജിതയും തളിയില്‍ വാര്‍ഡില്‍ കെ വി പ്രേമരാജനും എതിരില്ലാതായി. കണ്ണപുരം പഞ്ചായത്തില്‍ ആറ്, ആന്തൂര്‍ നഗരസഭയില്‍ അഞ്ച്, മലപ്പട്ടത്ത് മൂന്ന് എന്നിങ്ങനെ ആകെ 14 സീറ്റുകളിലാണ് എല്‍ ഡി എഫിന് എതിരില്ലാത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *