റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിറ്റ്‍വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണം 390 കടന്നു

December 2, 2025 - 5:51 am

കൊളംബോ/ജക്കാർത്ത: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 390 പേർ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് ദുരന്തം കൈകാര്യംചെയ്യുന്ന കേന്ദ്രം അറിയിച്ചു. കാൻഡി ജില്ലയിലാണ് ഏറ്റവുമധികം മരണം-88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതർ പറഞ്ഞു. 2,04,597 പേർ ദുരിതാശ്വാസകേന്ദ്രങ്ങളിലാണ്. 432 വീടുകൾ പൂർണമായും 15,688 വീടുകൾ ഭാഗികമായും തകർന്നു.

സർക്കാർ ലോക ബാങ്കുമായി ചർച്ചതുടങ്ങി

സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറിവരുന്ന ശ്രീലങ്കയ്ക്ക് പ്രളയദുരന്തം നേരിടുന്നതിനുള്ള നിധിയുണ്ടാക്കുന്നതിനു മുന്നോടിയായി സർക്കാർ ലോക ബാങ്കുമായി ചർച്ചതുടങ്ങി. പ്രളയദുരിതത്തിൽനിന്നു കരകയറാൻ പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തോടെ ശ്രീലങ്ക പ്രത്യേകനിധിയുണ്ടാക്കുന്നതായി പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യ ദുരിതാശ്വാസസഹായമായി 53 ടൺ സാധനങ്ങളെത്തിച്ചു.

വിവിധമേഖലകളിലുണ്ടായ നാശനഷ്ടവും പുനരുദ്ധാരണത്തിനുള്ള ചെലവും കണക്കാക്കുന്നതിനാണിത്. രണ്ടാഴ്ചയ്ക്കുള്ളിൽ ലോകബാങ്കിന്റെ റിപ്പോർട്ടുകിട്ടുമെന്നാണ് കരുതുന്നത്. പ്രളയദുരിതത്തിലായ ശ്രീലങ്കയ്ക്ക് ഇന്ത്യ ദുരിതാശ്വാസസഹായമായി 53 ടൺ സാധനങ്ങളെത്തിച്ചു. ശ്രീലങ്കയിൽ കുടുങ്ങിക്കിടന്ന രണ്ടായിരത്തിലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കച്ചതായി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *