റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ എസ് ആര്‍ ടി സി ബസില്‍ മോഷണം : തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍

December 8, 2025 - 7:43 am

തൃശൂര്‍ | കെ എസ് ആര്‍ ടി സി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍. പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കുട്ടനെല്ലൂരില്‍ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂര്‍ പുത്തന്‍കാട് സ്വദേശിനിയായ 58 വയസ്സുള്ള സ്ത്രീയുടെ 34,000 രൂപയടങ്ങിയ പേഴ്‌സ് ആണ് ഇവർ മോഷ്ടിച്ചത്.

നിരവധി മോഷണക്കേസുകളിൽ ഇവർ പ്രതികളാണ്.

അറസ്റ്റിലായ രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് മോഷണക്കേസുകളില്‍ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെന്‍ട്രല്‍, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷന്‍ പരിധികളിലായി അഞ്ച് മോഷണക്കേസുകളിലും പ്രതികളാണ്.

കൊടകര പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പി കെ ദാസ്, ജി എസ് ഐ ബിനോയ് മാത്യു, ജി എ എസ് ഐ ഷീബ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *