തിരുവനന്തപുരം|തിരുവനന്തപുരം വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ഡിസംബർ 10 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ബ്രിട്ടീഷ് പൗരന് പൊള്ളലേറ്റു. തീപിടുത്തത്തില്‍ റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
ചവര്‍ കത്തിക്കുന്നതിനിടെ കൂനയില്‍ നിന്ന് തീ പടരുകയായിരുന്നു.
ജീവനക്കാര്‍ ചവര്‍ കത്തിക്കുന്നതിനിടെ കൂനയില്‍ നിന്ന് തീ പടരുകയായിരുന്നു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ബ്രിട്ടീഷ് പൗരന്‍ ഓടി രക്ഷപ്പെടുന്നതിനിടെയാണ് നിസാരമായ പൊള്ളലേറ്റത്. സംഭവത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. .
