റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് സർക്കാർ വിജ്ഞാപനം

January 1, 2026 - 4:58 pm

ന്യൂഡൽഹി: 2026 ഫെബ്രുവരി ഒന്നു മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് നികുതിയും പാൻമസാലയ്ക്ക് പുതിയ സെസും ചുമത്തുമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കി. പുകയിലയും അനുബന്ധ ഉൽപന്നങ്ങളും ഇനി അധിക എക്സൈസ് തീരുവയ്ക്ക് വിധേയമാകും, അതേസമയം പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ഏർപ്പെടുത്തും.

രണ്ട് ബില്ലുകൾ ഡിസംബറിൽ പാർലമെന്‍റ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നീക്കം.

പാൻ മസാല, സിഗരറ്റുകൾ, പുകയില, സമാനമായ ഉൽപന്നങ്ങൾ എന്നിവയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം 40 ശതമാനം നികുതി ചുമത്തും. അതേസമയം, ബീഡിക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ബാധകമാകും.പാൻ മസാല നിർമാണത്തിന് പുതിയ സെസും, പുകയില ഉൽപന്നങ്ങളുടെ എക്സൈസ് തീരുവയും ഏർപ്പെടുത്തുന്നതിനുള്ള രണ്ട് ബില്ലുകൾ ഡിസംബറിൽ പാർലമെന്‍റ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നീക്കം.

ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും

ഏറ്റവും പുതിയ വിജ്ഞാപനത്തോടെ, പുതിയ ലെവികൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം, വ്യത്യസ്ത നിരക്കുകളിൽ ചുമത്തുന്ന നിലവിലെ ജിഎസ്ടി നഷ്ടപരിഹാര സെസ് അതേ തീയതി മുതൽ നിർത്തലാക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *