റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശ്‌ മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ്‌ ബാധിച്ച്‌ മരിച്ചു

April 20, 2021 - 4:57 pm

ലഖ്‌നൗ: ഉത്തര്‍ പ്രദേശ്‌ സഹമന്ത്രി ഹനുമാന്‍ മിശ്ര കോവിഡ്‌ ബാധിച്ച്‌ മരിച്ചു. കോവിഡ്‌ സ്ഥിരീകരിച്ചതിന്‌ പിന്നാലെ ലഖ്‌നൗവിലെ സജ്ജയ്‌ഗാന്ധി പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിന്‌ പിന്നാലെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഉത്തരപ്രദേശില്‍ കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുകയാണ്‌ . 28,211 കേസുകളാണ്‌ സംസ്ഥാനത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടുചെയ്‌തത്‌. കൊറോണാ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഏപ്രില്‍ 24 മുതല്‍ ഉത്തര്‍ പ്രദേശില്‍ വാരാന്ത്യ ലോക്ക്‌ ഡൗണും നിലവില്‍ വരും. പുതിയ നിര്‍ദ്ദേശപ്രകാരം 500ലധികം സജീവ കേസുകളുളള ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി എട്ടുമണിമുതല്‍ രാവിലെ ഏഴുമണി വരെയാണ്‌ കര്‍ഫ്യൂ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *