റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത്‌ 6000ത്തിലധികം കോവിഡ് ബാധിതർ

April 10, 2020 - 9:06 am

ന്യൂഡല്‍ഹി ഏപ്രിൽ 10: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 5,895 ആയി. വ്യാഴാഴ്​ച 169 പേര്‍ മരിച്ചതായാണ്​ ഔദ്യോഗിക സ്​ഥിരീകരണം. 478 പേരാണ്​ രോഗം ഭേദമായി ആശുപത്രി വിട്ടത്​. അതേസമയം, വെള്ളിയാഴ്ച രാവിലെയോടെ 6000ലേറെ പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കോവിഡ്​ ബാധകളും 20 മരണവും വിവിധ സംസ്​ഥാനങ്ങളിലായി റിപോര്‍ട്ട്​ ചെയ്​തു. നിലവില്‍ 5218 പേരാണ്​ ചികിത്സയിലുള്ളത്​.

പി.ടി.ഐയുടെ ഏറ്റവും പുതിയ റിപോര്‍ട്ട്​ പ്രകാരം രാജ്യത്ത്​ ഇതുവരെ 6624 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. 225 പേര്‍ മരിക്കുകയും 596 പേര്‍ക്ക്​ രോഗം ഭേദമാകുകയും ചെയ്​തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *