റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-പാസ് എന്നിവ ഇല്ലാത്തവരെ അതിർത്തികളിൽ തടഞ്ഞ് കേരളം

April 21, 2021 - 7:30 pm

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളം. 21/04/21ബുധനാഴ്ച മുതൽ അതിർത്തികളിൽ കർശന പരിശാധന ആരംഭിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-പാസ് എന്നിവ ഇല്ലാത്തവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വാളയാർ ഉൾപ്പെടെയുള്ള കേരള അതിർത്തികൾ കർശന നിയന്ത്രണത്തിലാണ്.

വയനാട് അതിർത്തികളിലെ ഇടറോഡുകളിലും ചെറുപാതകളിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. കർണാടകയും തമിഴ് നാടുമായി അതിർത്തിപങ്കിടുന്ന ഏക ജില്ലയായ വയനാട്ടിലെ അതിർത്തി ചെക്‌പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാണ്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ മടക്കി അയക്കുകയാണ്. കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇളവുകൾ ഒഴിവാക്കിയാണ് അതിർത്തികളിൽ പരിശോധന നടക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *