റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാമനവമി: വിപണികള്‍ പ്രവര്‍ത്തിച്ചില്ല

April 22, 2021 - 12:41 pm

മുംബൈ: രാമനവമി പ്രമാണിച്ച് ഇന്നലെ വിപണികള്‍ അടഞ്ഞുകിടന്നു. ബി.എസ്.ഇയും എന്‍.എസ്.ഇയും അവധിയായിരുന്നു. കമോഡിറ്റി, ഫോറക്‌സ് വിപണികള്‍ക്കും അവധിയായിരുന്നു. കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാനകണക്കുകള്‍ വരാനിരിക്കുമ്പോഴും കോവിഡ് കേസുകളുടെ വര്‍ധന വിപണികളില്‍ വില്‍പ്പന സമ്മര്‍ദത്തിനും ലാഭമെടുപ്പിനും വഴിവയ്ക്കുന്നുണ്ട്. രണ്ടാം തരംഗത്തിലും വിപണികള്‍ കൂപ്പുകുത്തുമെന്ന ആശങ്കയും ശക്തമാണ്. കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്കു തിരിയുന്നതും വിപണികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ചൊവ്വാഴ്ച സെന്‍സെക്‌സ് 243 പോയിന്റ് നഷ്ടത്തില്‍ 47,705ലും നിഫ്റ്റി 63 പോയിന്റ് താഴ്ന്ന് 14,296ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *