റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌. മന്ത്രി മുഹമ്മദ്‌ റിയാസ്‌

May 23, 2021 - 11:27 am

തിരുവനന്തപുരം : റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌ സംവിധാനം നടപ്പിലാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. ജൂണ്‍ 7 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ഇതിനുളള ആപ്പ്‌ ലഭ്യമാവുമെന്ന്‌ മന്ത്രി പറഞ്ഞു.

ആപ്പുവഴി ലഭ്യമാകുന്ന പരാതികള്‍ എസ്‌എംഎസ്‌,ഇ-മെയില്‍ എന്നിവ വഴി ബന്ധപ്പെട്ട എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ്‌ ചെയ്യും. പരാതി നല്‍കിയവര്‍ക്ക്‌ ആപ്പിലൂടെതന്നെ തുടര്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയും ചെയ്യും. റോഡ്‌ മെയിന്‍റനന്‍സ്‌ മാനേജ്‌മെന്റ് സിസ്‌റ്റം (ആര്‍എംഎംഎസ്‌)പദ്ധതിയുടെ ഭാഗമായാണ്‌ ആപ്പ്‌ ഒരുങ്ങുന്നത്‌.

തെരഞ്ഞെടുത്ത 7,000കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ്‌ ചെയ്യും. 4,000 കിമി. ദൈര്‍ഘ്യമുളള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *