റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജനം തിങ്ങി. ഒടുവില്‍ വാക്കേറ്റവും ബഹളവും

May 23, 2021 - 11:20 am

കായംകുളം: കായംകുളം താലൂക്ക്‌ ആശുപത്രിയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വാക്കേറ്റവും ബഹളവും . ഒടുവില്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയാണ്‌ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്‌. 2021 മെയ്‌ 22ന്‌ രാവിലെയായിരുന്നു സംഭവം. വളരെ ഇടുങ്ങിയ മുറിയിലാണ്‌ വാക്‌സിന്‍ നല്‍കിയിരുന്നത്‌.ഇവിടെ ജനം തിങ്ങിയതാണ്‌ ബഹളത്തിന്‌ കാരണം. രാവിലെ ആരംഭിച്ച തെരക്ക്‌ നിയന്ത്രിക്കാനുളള ഉദ്യോസ്ഥശ്രമം പരാജയപ്പെട്ടതോടെയാണ്‌ പോലീസിനെ വിളിച്ചത്‌.

നഗരസഭ കൗണ്‍സിലര്‍ മുഖാന്തിരം വിതരണം ചെയ്‌ത കൂപ്പണുകളുടെ അടിസ്ഥാനത്തില്‍ സമയക്രമം പാലിക്കാതെ ജനങ്ങള്‍ എത്തിയതാണ്‌ പ്രശ്‌നത്തിന്‌ കാരണം. 400 ഓളം പേരാണ്‌ വാക്‌സിന്‍ എടുക്കാന്‍ എത്തിയത്‌. ഇത്രയും പേരെ ഉള്‍ക്കൊളളാനുളള സൗകര്യം ആശുപത്രിയിലെ കേന്ദത്തില്‍ ഇല്ലായിരുന്നു. 60 വയസിന്‌ മുകളിലുളളവര്‍ക്കായിരുന്നു വാക്‌സിന്‍.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *