റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ ഓഫീസിലാക്കി മടങ്ങിയ ഭര്‍ത്താവിന്‌ പോലീസ്‌ മര്‍ദ്ദനം

May 24, 2021 - 9:46 am

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക്‌ ഓഫീസ്‌ ജീവനക്കാരിയായ ഭാര്യയെ ഓഫീസിലാക്കിയിട്ട് മടങ്ങിയ ഭര്‍ത്താവിന്‌ പോലീസ്‌ മര്‍ദ്ദനം. താലൂക്ക്‌ ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി സ്വദേശി മേഖയെ രാവിലെ 9.30ന്‌ ടൗണില്‍ എത്തിച്ച്‌ മടങ്ങുകയായിരുന്നു ഭര്‍ത്താവ്‌ പ്രമോദ്‌. ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ പരപ്പനങ്ങാടി ടൗണില്‍ എത്തിയശേഷം അവിടെനിന്ന്‌ താലൂക്ക്‌ ഓഫീസ്‌ വാഹനത്തിലാണ്‌ മേഘ ഓഫീസിലേക്ക്‌ പോകാറുളളത്‌.

മേഖയെ വാഹനത്തില്‍ കയറ്റിവിട്ടശേഷം മടങ്ങുമ്പോഴാണ്‌ പോലീസ്‌ അയ്യപ്പന്‍ കാവിന്‌ സമീപം ബൈക്ക് തടയുകയയും പരപ്പനങ്ങാടി എസ്‌എച്ചഒ ഹണികെ ദാസ്‌ വടികൊണ്ട്‌ പ്രമോദിന്റെ കാലില്‍ അടിക്കുകയും ചെയ്‌തത്‌. പ്രമോദ്‌ എസ്‌എച്ചഒ യോട്‌ കാര്യം പറഞ്ഞെങ്കിലും കൈക്കൊളളാന്‍ തയ്യാറാവാതെ അടിക്കുകയും മൊബൈല്‍ വാങ്ങിവയ്‌ക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ താലൂക്ക്‌ ഓഫീസ്‌ ജീവനക്കാരുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെത്തി മൊബൈല്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ എസ്‌എച്ച് ഒ തയ്യാറായില്ല.

ഇതേ തുടര്‍ന്ന്‌ തഹ്‌സീല്‍ദാര്‍, ജില്ലാ കളക്ടര്‍ ,പോലീസ്‌ മേധാവി എന്നിവര്‍ക്ക്‌ പരാതി നല്‍കി. പ്രമോദ്‌ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ കളക്ടര്‍ പോലീസ്‌ മേധാവിക്ക്‌ നിര്‍ദ്ദേശം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *