മംഗളൂരു: ബൈക്കിന് പിന്നില്‍ നായയെ കെട്ടിവലിച്ച രണ്ടുപേര്‍ അറസ്റ്റിലായി. . ബൈക്കിന് പിന്നില്‍ യാത്രചെയ്‌തിരുന്ന കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാളുമാണ് പിടിയിലായത്. നായ ചെരിപ്പ് കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് മംഗളൂരു ഡിസിപി ഹരിറാം ശങ്കര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് ഒരുകിലോമീറ്ററോളം വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിടിയിലായ ഏരയ്യ മംഗളൂരു കൊന്‍ചാടിയിലെ ഡോക്ടറുടെ ഫാം ഹൗസിലെ ജീവനക്കാരനാണ് . ദേഹത്തുനിന്ന് രക്തം വാര്‍ന്ന നിലയില്‍ നായ പോകുന്നത് കണ്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമ പ്രകാരവും ലോക് ഡൗണ്‍ ലംഘിച്ചതിന് ദുരന്ത നിവാരണ നിയമപ്രകാരവും പോലീസ് കേസെടുത്തു.
