റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണറ്റില്‍വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

May 25, 2021 - 11:05 am

അങ്കമാലി: വെളളം കോരുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. പുളിയനം കോട്ടപ്പടി വീട്ടില്‍ ലക്ഷ്‌മി (90)യെ ആണ്‌ രക്ഷപെടുത്തിയത്‌. 2021 മെയ്‌ 24ന്‌ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. സംഭവം അറിഞ്ഞ ഉടനെ അയല്‍വാസി സജേഷ്‌ കിണറ്റിലേക്ക്‌ ഇറങ്ങിങ്കെിലും അതിനിടയില്‍ കൈക്ക്‌ പരിക്കു പറ്റിയതിനാല്‍ വൃദ്ധയെ രക്ഷപെടുത്താനായില്ല. നാട്ടുകാര്‍ സമീപത്ത താമസിക്കുന്ന ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ മോഹനനേയും അങ്കമാലി ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു.

കിണറ്റില്‍ വെളളം കൂടുതലുളളതിനാല്‍ അനില്‍ മോഹന്‍ ഫയര്‍ഫോഴ്‌സ്‌ സംഘം എത്തുന്നതിന്‌ മുമ്പ്‌തന്നെ കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. അങ്കമാലി അസി.സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ജിജിയുടെ നേതൃത്വത്തിലെത്തിയ സംഘം സുരക്ഷാവലയം ഉപയോഗിച്ചാണ്‌ വൃദ്ധയെ കിണറ്റില്‍ നിന്ന്‌ കയറ്റിയത്‌. ഗ്രേഡ്‌ അസി. സ്‌റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ നാസര്‍,ബെന്നി അഗസറ്റിന്‍, അജിത്‌കുമാര്‍, ടി.ആര്‍ഷിബു, എംആര്‍അരുണ്‍, സാജന്‍സൈമണ്‍,രജിത്‌കുമാര്‍,എല്‍ റെയ്‌സണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *