റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിനു പിന്നാലെ ന്യുമോണിയ, അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

May 25, 2021 - 5:39 pm

മൊഹാലി: അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെയാണ് 25/05/21 ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ആരോ​ഗ്യനില തൃപ്തികരമാണെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു.

25/05/21 ചൊവ്വാഴ്ച രാവിലെ ജോഗിങ്​ കഴിഞ്ഞെത്തിയപ്പോഴാണ്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിഞ്ഞ​തെന്നും അദ്​ഭുതപ്പെട്ടുവെന്നും മിൽഖ സിങ്​ പറഞ്ഞു. ചണ്ഡിഗഡിലെ വീട്ടിൽ ക്വാറന്റീനിലാണ്​ ഇപ്പോൾ.
വീട്ടു ജോലിക്കാരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ മിൽഖാ സിങ്​ കോവിഡ്​ പരിശോധന നടത്തിയത്​. ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ്​
സ്​ഥിരീകരിക്കുകയായിരുന്നു.

‘പറക്കും സിങ്​’ എന്നായിരുന്നു മിൽഖ സിങ്​ അറിയപ്പെട്ടിരുന്നത്​. 1960 ​ലെ ഒളിമ്പിക്​സിൽ 400 മീറ്ററിൽ സെക്കന്റിന്റെ പത്തിലൊരു ഭാഗം സമയത്തിന്റെ വ്യത്യാസത്തിലാണ്​ അദ്ദേഹത്തിന്​ മെഡൽ നഷ്​ടപ്പെട്ടത്​.

കോമൺവെൽത്ത്​ ഗെയിംസിൽ ഇന്ത്യക്കായി ആദ്യമായി സ്വർണം നേടിയത്​ മിൽഖ സിങ്ങായിരുന്നു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *