റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കാറ്റിലും മഴയിലും ജില്ലയില്‍ 1856.94 ലക്ഷം രൂപയുടെ കൃഷിനാശം

May 25, 2021 - 7:55 pm

പത്തനംതിട്ട: ജില്ലയില്‍ മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. 

588.62 ഹെക്ടറിലെ 1443 കര്‍ഷകരുടെ കുലയ്ക്കാത്ത വാഴകളും, 534.81 ഹെക്ടര്‍ സ്ഥലത്തെ 1585 കര്‍ഷകരുടെ കുലച്ച വാഴകള്‍ക്കും നാശനഷ്ടം ഉണ്ടായി. 186.41 ഹെക്ടറിലെ 1043 കര്‍ഷകരുടെ കപ്പ കൃഷിക്ക് 22.68 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. വാഴ, നെല്ല്, പച്ചക്കറി, തെങ്ങ്, കപ്പ, ഇഞ്ചി, കരിമ്പ്  തുടങ്ങിയ വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *