റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേവികുളം എംഎല്‍എ എ.രാജ 02/06/21 ന്‌ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

June 2, 2021 - 9:50 am

തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ .രാജ ഇന്ന്‌ (02/06/21)വീണ്ടും സത്യ പ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരക്ക്‌ സപീക്കറുടെ ചെയ്‌മ്പറിലാണ്‌ സത്യപ്രതിജ്ഞ. പ്രോടേം സ്‌പീക്കര്‍ പിടിഎ റഹീമിന്‌ മുമ്പാകെ ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്‌തതിലെ അപാകതമൂലമാണ്‌ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യേണ്ടിവരുന്നത്‌. രാജയുടെ ആദ്യ സത്യ പ്രതിജ്ഞയില്‍ സഗൗരവമെന്നോ ,ദൈവനാമത്തിലെന്നോ ഉണ്ടായിരുന്നില്ല. തമിഴിലായിരുന്നു സത്യ പ്രതിജ്ഞ ചെയ്‌തത്‌.

നിയമ വകുപ്പ്‌ തര്‍ജ്ജിമ ചെയ്‌തപ്പോഴാണ്‌ ഈ പിഴവ്‌ ചൂണ്ടിക്കാട്ടുന്നത്‌. തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ രാജയോട്‌ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടത്‌. നേരത്തെ സഭയില്‍ ഹാജരാവാതിരുന്ന മന്ത്രി വി.അബ്ദുര്‍ റഹ്മാനടക്കം മറ്റ്‌ മൂന്ന്‌ എംഎല്‍എമാരും സ്‌പീക്കര്‍ എംപി രാജേഷിന്‌ മുമ്പാകെ 2021 ജൂണ്‍ 2ന്‌ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും .

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമാണ്‌ 36 കാരനായ എ രാജ. സിപിഎം ഏരിയാ കമ്മറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറാര്‍, അഖിലേന്ത്യ ലോയേഴ്‌സ്‌ യൂണിയന്‍ ജില്ലാ കമ്മറ്റ ിഅംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ദേവികുളം മുനിസിഫ്‌ കോടതിയില്‍ അഭിഭാഷകനാണ്‌ .രണ്ടുവര്‍ഷം മുമ്പാണ്‌ സര്‍ക്കാര്‍ അഭിഭാഷകനായത്‌. നിയമസഭയിലേക്ക്‌ ആദ്യമായിട്ടാണ്‌ മത്സരിച്ചത്‌. 7000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയെ എ.രാജ പരാജയപ്പെടുത്തിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *