റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി ഫ്‌ളാറ്റ് കേസിലെ മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

June 12, 2021 - 9:45 am

കൊച്ചി : യുവതിയെ ഫ്‌ളാറ്റില്‍ തടഞ്ഞുവച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളും ആഡംബര ജീവിതവും അന്വേഷിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ സിഎച്ച് നാഗരാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 43,000 രൂപ മാസവാടകയുളള ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്‌ .ആഡംബര കാറുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇയാള്‍ നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. യുവതിയുടെ പരാതി ഗൗരവതരമായി കൈകാര്യം ചെയ്യാതിരുന്നതിനെക്കുറിച്ച്‌ വകുപ്പുതല അന്വേഷണം ഉണ്ടാവുമെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇത്ര ഗുരുതരമായ പരിക്കുണ്ടെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട ചെയ്യേണ്ടതായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയുണ്ടാവും. എസിപിക്കാണ്‌ അന്വേഷണ ചുമതല. മാദ്ധ്യമ വാര്‍ത്തകളിലൂടെയാണ്‌ കേസിന്റെ ഗൗരവം മനസിലായതെന്ന്‌ വീഴ്‌ച സമ്മതിച്ച കമ്മീഷണര്‍ പറഞ്ഞു.

ഉച്ചക്ക്‌ രണ്ടുമണിയോടെ ഫ്‌ളാറ്റില്‍ നിന്നും രക്ഷപെട്ട്‌ പുറത്തേക്ക ഓടിയിറങ്ങിയ യുവതി ഒരു ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി സഹായം തേടുകയായിരുന്നു. ടാക്‌സി സറ്റാന്റിലാക്കണമെന്ന്‌ പറഞ്ഞു എന്നാല്‍ ടാക്‌സിയില്‍ കയറി രക്ഷപെടാനാകാത്ത വിധം ഭീതിയിലായിരുന്ന യുവതിയെ അദ്ദേഹമാണ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചത്‌. എന്നിട്ടും യുവതിക്ക്‌ സ്‌റ്റേഷനിലേക്ക്‌ കയറാന്‍ ഭയമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *