റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

June 24, 2021 - 4:32 pm

തിരുവനന്തപുരം > ആരോഗ്യ പ്രവര്ത്തകര്ക്ക് നേരെയുള്ള അതിക്രമങ്ങള് ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്ജ്. കോവിഡ് ഡ്യൂട്ടിക്കിടയില് ഡോ. രാഹുലിനെ മര്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില് ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളില് അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തില് അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന് കഴിഞ്ഞത്. ആരോഗ്യ പ്രവര്ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ശക്തമായതിനെ എതിര്ക്കും. ഇത്തരം സംഭവങ്ങളില് സര്ക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകള് തന്നെയാണുള്ളത്. ഡോക്ടര് സമൂഹത്തിന്റെ വിഷമം മനസിലാക്കുന്നുണ്ട്. കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്ത്തകര്. അതിനാല് തന്നെ അവര്ക്കെതിരായ അതിക്രമങ്ങള് ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *