റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണക്കടത്ത് കേസ്; ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി

July 13, 2021 - 11:51 am

കോഴിക്കോട് : രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി 13/07/21 ചൊവ്വാഴ്ച കസ്റ്റംസിന് മുന്നിൽ ഹാജരായി. കേസിൽ രണ്ടു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുൻ ആയങ്കിക്കും മുഹമ്മദ് ഷാഫിക്കും സിം കാർഡ് നൽകിയ സക്കീനയുടെ മകൻ ആഷിഖിനെയും സുഹൃത്തിനെയുമാണ് കസ്റ്റഡിയിലെടുത്തത്.

അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്ന് നേരത്തെ കസ്റ്റംസ് കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അര്‍ജുനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഷാഫിയെ മാത്രമായി ചോദ്യംചെയ്യുന്നത്. ഷാഫിയെ അറസ്റ്റ് ചെയ്യണോ എന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കും.

തിങ്കളാഴ്ച(12/07/21)യാണ് കേസില്‍ മറ്റ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് ഷാഫിക്കും അര്‍ജുന്‍ ആയങ്കിക്കും സിം കാര്‍ഡ് എടുത്തുനല്‍കിയ സക്കീനയുടെ മകന്‍ അജ്മല്‍, അജ്മലിന്‍റെ സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തതിന് ശേഷമാകും അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *