അൾജീരിയ: അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. 25 സൈനികരടക്കം ഇത് വരെ 38 പേരാണ് കാട്ടുതീയിൽപ്പെട്ട് മരിച്ചത്.
കഴിഞ്ഞയാഴ്ച മുതലാണ് തീ പടർന്ന തുടങ്ങിയത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അതോറിറ്റിയും വാളന്റിയർമാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപുറപ്പെട്ടത്.
തലസ്ഥാനമായ അൾജൈഴേഴ്സിൽ നിന്നും 150 കിലോമീറ്റർ അകലെ ടി.സി ഒസു പ്രവിശ്യയിലാണ് തീ പടർന്നത് . 30 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്.
