റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രക്ഷാകർത്താക്കളും അധ്യാപകരും കുട്ടികൾക്ക് കൂടുതൽ മാനസിക പിന്തുണ നൽകണമെന്ന് ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോക്ടർ ജയപ്രകാശ്

August 16, 2021 - 5:15 pm

കട്ടപ്പന ഓൺലൈൻ പഠനം മൂലം ചില കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പരിഹരിക്കുന്നതിന് രക്ഷാകർത്താക്കളും അധ്യാപകരും കുട്ടികൾക്ക് കൂടുതൽ മാനസിക പിന്തുണ നൽകണമെന്ന് ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോക്ടർ ജയപ്രകാശ്. കുട്ടികള്‍ക്കുളള ഓൺലൈൻ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. ജയപ്രകാശ്. പ്രത്യേക പരിഗണന നൽകേണ്ട കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ കോവിഡിനെ തുടർന്ന് രൂക്ഷം ആയിട്ടുള്ളത് അധ്യാപകരും രക്ഷകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടന്ന പരിശീലന ക്ലാസ് ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. സെയ്ദലവി മങ്ങാട്ടുപറമ്പൻ അധ്യക്ഷനായിരുന്നു. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ലോഹിത ദാസ്, സമിതി സെക്രട്ടറി കെ ആർ ജനാർദ്ദനൻ, കെ.ആർ രാമചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *