റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

56,000 പോയിന്റിനു മുകളില്‍ വ്യാപാരം: ചരിത്രം കുറിച്ച് വിപണി

August 28, 2021 - 10:33 am

മുംബൈ: വാരന്ത്യത്തില്‍ റെക്കോഡ് നേട്ടം കുറിച്ച് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 56,000 പോയിന്റിനു മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.തുടക്കത്തിലെ വില്‍പ്പനസമ്മര്‍ദത്തെ മറികടന്നായിരുന്നു സൂചികയുടെ മുന്നേറ്റം. രാജ്യാന്തര വിപണികളുടെ മികച്ച പ്രകടനവും വിപണിക്ക് തുണയായി. സെന്‍സെക്സ് 175.62 പോയിന്റ് ഉയര്‍ന്ന് 56,124.72 ലും നിഫ്റ്റി 68.30 പോയിന്റ് നേട്ടത്തില്‍ 16,705.20 ലുമാണു വ്യാപാരം അവസാനിപ്പിച്ചു. ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 22 എണ്ണവും നേട്ടമുണ്ടാക്കി. പ്രീസെക്ഷനില്‍ 100 പോയിന്റ് നഷ്ടം നേരിട്ട സൂചികകളാണു മികച്ച തിരിച്ചുവരവ് നടത്തിയത്.ഫാര്‍മ, ലോഹം ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ഫാര്‍മ, ടി.സി.എസ്, ഭാരതി എയര്‍ടെല്‍, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എന്‍.ടി.പി.സി, ടാറ്റ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, പവര്‍ഗ്രിഡ്, െടെറ്റാന്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ.എന്‍. ഓഹരികള്‍ നേട്ടമുണ്ടാക്കി. മാരുതി, ഏഷ്യന്‍ പെയിന്‍്റ്സ്, റിലയന്‍സ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍. ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ് ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. ബോര്‍ഡര്‍ സൂചികകളായ മിഡ്ക്യാപ് 1.04 ശതമാനവും സ്മോള്‍ക്യാപ് 0.93 ശതമാനവും നേട്ടം െകെവരിച്ചു. നേരത്തേ, നേട്ടങ്ങളില്ലാതെയായിരുന്നു വിപണിയുടെ തുടക്കം. സെന്‍സെക്സ് 32 പോയന്റ് നഷ്ടത്തില്‍ 55,916 ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630 ലും വ്യാപാരം ആരംഭിച്ചു.യു.എസ്. ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോ പവലിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗരൂകരായിരുന്നു. കാബൂള്‍ ആക്രമണങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും തുടക്കത്തില്‍ വിപണിക്ക് തിരിച്ചടിയായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *