റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു

September 11, 2021 - 8:50 am

ചെന്നൈ: ശിവകാശിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ്പിഎം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ് വിവരം. സംഭവ സമയത്ത് പത്തോളം ജോലിക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. പരുക്കേറ്റവരെ ശിവകാശിയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *