റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍തൃ സഹോദരന്‍ പെട്രോളൊഴിച്ച് തീ കോളുത്തിയ യുവതി മരിച്ചു

October 6, 2021 - 11:00 am

പോത്തന്‍കോട്: ഭര്‍ത്താവിന്റെ സഹോദരന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ഭര്‍ത്താവിന്റെ അനുജന്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്.

സെപ്റ്റംബര്‍ 29 നാണ് വൃന്ദയെ ഇയാള്‍ ആക്രമിച്ചത്. വൃന്ദ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 05/10/21 ചൊവ്വാഴ്ച രാത്രി 10.30 ടെയാണ് മരിച്ചത്. ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍(29) ഇപ്പോല്‍ റിമാന്‍ഡിലാണ്.

വൃന്ദ തയ്യല്‍ പഠിക്കാനായി പോകുന്ന തയ്യല്‍ കടയില്‍ കയറിയായിരുന്നു ആക്രമണം. ശരീരത്തില്‍ 75 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് വൃന്ദ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *