ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കുരുതിയില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി. തിരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ഡല്‍ഹിയില്‍ എത്താന്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ് മിശ്രയുടെ വാദം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു. അതേസമയം, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എല്ലാ കര്‍ഷകരുടെയും മൃതദേഹം സംസ്‌ക്കരിച്ചു.
