കോഴിക്കോട് : മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി പോലീസ് ഉദ്യോഗസ്ഥര്‍ മാറണമെന്ന് മനവുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അമഗം കെ ബൈജുനാഥ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനറെയും, ജില്ലാ പോലീസിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സ്‌റ്റേഷനുകളില്‍ പരാതികളുമായി എത്തുന്നവരും പോലീസിന്റെ സഹായം വേണ്ടി വരുന്നവരും നമ്മുടെ സഹജീവികളാണ്. നമ്മുടെ കുടുംബത്തിലുളള ഒരാള്‍ക്ക് സംഭവിക്കുന്ന ബുദ്ധിമുട്ടു പോലെതന്നെയാണ് നമുക്കു പരിചയമില്ലാത്ത ഒരാള്‍ക്കും സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍. പോലീസിനെ സമീപിക്കുന്ന ഓരോരുത്തരും നിങ്ങളുടെ കുടുംബാംഗങ്ങളാണെന്ന് കരുതിയാല്‍ അവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയും.
മുന്നിലത്തുന്നവരോട് അന്യതാ ബോധത്തോടെ പെരുമാരുമ്പോഴാണ് പരാതികള്‍ വര്‍ദ്ധിക്കുന്നത്. .മനുഷ്യാവകാശ സംരക്ഷണം മനോഭാവമായി മാറണം. പോലീസ് സ്‌റ്റേഷനുകള്‍ സൗഹൃദത്തിന്റെ കേന്ദ്രങ്ങളാവണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥരുളള സംസ്ഥാനമാണ് കേരളമെന്നും ബൈജുനാഥ് പറഞ്ഞു. ഡിഐജിയും കോഴിക്കോട് കമ്മീഷണറുമായ എവി ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. അഡീഷണല്‍ എസ്‌പി കെപി അബ്ദൂള്‍റസാഖ് സ്വാഗതവും ഡിസിആര്‍ബി എസിപി ടിപി രഞ്‌ജിത് നന്ദിയും പറഞ്ഞു.
കോഴിക്കോട് റുറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടന്ന പരിശീലനവും കെ ബൈജുനാഥ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പോലീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചു. എഎസ്‌പി, എം പ്രദീപ് കുമാര്‍ ,താലൂക്ക് ലീഗല്‍ സര്‍വീസസ് അതോരിറ്റി സെക്രട്ടറി എന്‍ രഞ്‌ജിത്ത് ,അഡ്വ. വി .സുരേഷ്‌ബാബു, ഡിവൈഎസ്‌പി പികെ അശ്വകുമാര്‍ എന്നിവര്‍ സംസാരിച്ചു.
