ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജില്ലാ കോടതി സമുച്ചയത്തില്‍ അഭിഭാഷകന് വെടിയേറ്റു മരിച്ചു. സംഭവത്തില്‍ മറ്റൊരു അഭിഭാഷകന് അറസ്റ്റില്‍. മുന്െവെരാഗ്യമാണു കാരണമെന്നു സൂചന. അഭിഭാഷകന് ഭൂപേന്ദ്ര സിങ്(38)ആണ് ഷാജഹാന്‍പുര്‍ ജില്ലാ കോടതിയില്‍ കൊല്ലപ്പെട്ടത്. കോടതി സമുച്ചയത്തിന്റെ മൂന്നാംനിലയിലാണ് ഭൂപേന്ദ്ര സിങ്ങിനെ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്നു നാടന്‍തോക്കും കണ്ടെടുത്തു.
സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു തീര്‍ച്ചപ്പെടുത്താനായില്ല എന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സമരം നടത്തി. സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
