റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; മോൻസന്‍ മാവുങ്കലിന് എതിരെ പോക്സോ കേസ്

October 19, 2021 - 10:52 am

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസന്‍ മാവുങ്കലിന് എതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ചതിനാണ് കേസ്. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മോൻസന്‍ മാവുങ്കലിന്റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെൺകുട്ടിയെ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

മോൻസനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *