റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഷ്ടത്തിന് താല്‍കാലിക വിരാമമിട്ട് വിപണി: കരകയറി സൂചികകള്‍

October 26, 2021 - 10:20 am

മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് താല്‍കാലിക വിരാമമിട്ട് വിപണി. ബാങ്ക് ഓഹരികളുടെ പിന്‍ബലത്തോടെയാണ് സൂചികകള്‍ നേട്ടത്തിലെത്തിയത്. സെന്‍സെക്സ് 145.43 പോയിന്റ് ഉയര്‍ന്ന് 60967.05 ലും നിഫ്റ്റി 10.50 പോയിന്റ് ഉയര്‍ന്ന് 18125.40 ലും €ോസ് ചെയ്തു.971 ഓഹരികള്‍ക്കു മാത്രമേ നേട്ടമുണ്ടാക്കാന്‍ സാധിച്ചുള്ളൂ. 2276 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 174 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

സെപ്റ്റംബര്‍ പാദത്തിലെ റിലയന്‍സിന്റെയും ഐ.സി.ഐ.സി.ഐ. ബാങ്കിന്റെയും മികച്ച പ്രവര്‍ത്തനഫലത്തെത്തുടര്‍ന്ന് രാവിലെ 600 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി.ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ഓഹരി 11.6 ശതമാനം നേട്ടത്തില്‍ 847 നിലവാരത്തിലെത്തി. ആക്സിസ് ബാങ്ക്, ഒ.എന്‍.ജി.സി, ജെ.എസ്.ഡബ്ല്യു, ഡോ.റെഡീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ബജാജ് ഫിന്‍സര്‍വ് 3 ശതമാനത്തോളം ഇടിഞ്ഞു. ബി.പി.സി.എല്‍, എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഓട്ടോ, എച്ച്.സി.എല്‍. ടെക്നോളജീസ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, എഫ്.എം.സി.ജി, ഐടി, റിയല്‍റ്റി സൂചികകളില്‍ 1-2 ശതമാനമാണ് ഇടിവുണ്ടായത്. ബി.എസ്.ഇ. മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *