റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ

October 26, 2021 - 1:42 pm

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. താൻ പറഞ്ഞതിൽ അശ്ലീലമില്ലയെന്നും തന്റെ പ്രസംഗം മേയർക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറയുന്നതിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞത്.

“മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ല, ഖേദം പ്രകടിപ്പിക്കുന്നത് അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായി എന്ന് പറഞ്ഞതിലാണ്” മുരളീധരൻ പറഞ്ഞു.

താൻ മേയറുടെ അപക്വമായ നടിപടികളെയാണ് തന്റെ പ്രസംഗത്തിലൂടെ വിമർശിച്ചത്. അത് ഇനിയും തുടരുമെന്ന് മുരളീധരൻ വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാകരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം ഇതിന്റെ പേരിൽ ഡിവൈഎഫ്ഐയും ആനാവൂർ നാഗപ്പനും തന്നെ വിമർശിക്കാൻ വളർന്നിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *