റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതി: 139.5 അടി വരെ ജലനിരപ്പാകാമെന്ന് ഇടക്കാല വിധി

October 29, 2021 - 8:37 am

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതിയുടെ ഇടക്കാല വിധി. ഡാമില്‍ 139.5 അടി വരെ ജലനിരപ്പാകാമെന്ന് കോടതി പറഞ്ഞു.

നവംബര്‍ 10 വരെ ഈ നില തുടരാമെന്നും സാഹചര്യം അനുസരിച്ച് സമിതിക്ക് ജലനിരപ്പ് പുന:പരിശോധിക്കാമെന്നും കോടതി അറിയിച്ചു.

വിഷയത്തില്‍ നവംബര്‍ എട്ടിനകം സത്യവാങ് മൂലം നല്‍കാന്‍ കേരളത്തോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജലനിരപ്പ് 142 അടിയാണെങ്കില്‍ കനത്ത മഴയുണ്ടായാലുള്ള നീരൊഴുക്ക് അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *