റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പെട്രോളിനും ഡീസലിനും മൂന്നുരൂപ കുറച്ച് ബിഹാറും ഒഡീഷയും

November 4, 2021 - 8:00 pm

ഭുവനേശ്വര്‍: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചതിന് പിന്നാലെ, ബിഹാറും ഒഡീഷയും നികുതി കുറച്ചു. പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതമാണ് കുറച്ചത്. ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. പുതിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. സംസ്ഥാന ഖജനാവിന് വാറ്റ് വരുമാനത്തിന്റെ നഷ്ടം പ്രതിവര്‍ഷം 1,400 കോടി രൂപയോളം വരും. രാജ്യത്തെ ഏറ്റവും കുറവ് ഇന്ധനവിലയാണ് ഒഡീഷയിലുള്ളതെന്നും ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സര്‍ക്കാരും വാറ്റ് നികുതി കുറച്ചു. പെട്രോള്‍ ലിറ്ററിന് 3 രൂപ 20 പൈസയും ഡീസല്‍ ലിറ്ററിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *