റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയ്യംപുഴ പഞ്ചായത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

November 5, 2021 - 11:14 am

കൊച്ചി: എറണാകുളം അയ്യംപുഴയിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. രോഗം സ്ഥീരികരിക്കുന്നവരുടെ എണ്ണം പ്രതി മാസം വർദ്ധിക്കുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത് .അയ്യമ്പുഴ പഞ്ചായത്തിലെ കൊല്ലങ്കോട് സ്വദേശി ഡേവിസിന് 2021 മെയ് മാസമാണ് ക്യാൻസർ ഉറപ്പിക്കുന്നത്. പാൻക്രിയാസിൽ തുടങ്ങിയത് ഇപ്പോൾ കരളിലേക്കും വ്യാപിച്ചു. ഡേവിസിന്റെ തോട്ടടുത്ത നാലു വീടുകളിലുമുണ്ട് ക്യാൻസർ രോഗികൾ. ഇവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ആറ്‍,ഒമ്പത് വാർഡുകളിലായി 30തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്.

രണ്ടുമാസത്തിനിടെ മൂന്നുപേർ മരിച്ചു. പലരും കുഴഞ്ഞുവീണ് ആശുപത്രിയിലെത്തുമ്പോഴാണ് ക്യാൻസറെന്ന് ഉറപ്പിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് രോഗം സ്ഥിരീകരിച്ച മരപ്പണിക്കാരൻ ഇപ്പോൾ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഇത്തരത്തിൽ രോ​ഗം വർദ്ധിക്കുന്നതിന്റെ കാരണമറിയാൽ അയ്യംപുഴ പഞ്ചായത്ത് പഠനം തുടങ്ങി . കൂടുതൽ പഠനങ്ങൾക്കായി ആരോഗ്യവകുപ്പ് വിദഗ്ധസംഘത്തെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രോഗികൾ കുടുന്നതിൻറെ കാരണമറിയാത്തത് നാട്ടുകാരെ ഭിതിപെടുത്തുന്നുണ്ട്. സർക്കാറിന്റെ വിദഗ്ധസംഘം പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. രോഗികൾ വർദ്ധിക്കുന്നുവെന്ന് മനസിലായതോടെ അയ്യമ്പുഴ പഞ്ചായത്ത് പ്രാഥമിക നടപടികൾ തുടങ്ങി. നിലവിൽ ലഭ്യമായ ആരോഗ്യവകുപ്പുദ്യോഗസ്ഥരെ ഉപയോഗിച്ച് പഠനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *