റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

May 20, 2020 - 7:00 pm

ലക്‌നൗ: മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. അശോക് മീണ എന്ന കോണ്‍സ്റ്റബിളും ഷരഫത് അലി എന്ന ഹോംഗാര്‍ഡുമാണ് തൊഴിലാളികളെ മര്‍ദിച്ചത്. രണ്ടുപേരെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. റെയില്‍വേ ക്രോസിങിലെ റോഡില്‍ കിടന്ന് ഉരുളുന്ന ഇവരെ പോലീസ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സര്‍വേഷ് മിശ്ര പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *