റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാത്രക്കാരൻ കണ്ടക്ടറുടെ മൂക്കിനിടിച്ചു: ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം തുടരുന്നു

November 19, 2021 - 10:15 am

അമ്പലപ്പുഴ: മാസക് ധരിക്കാത്തത് ചോദ്യം ചെയ്ത കെഎസ്.ആർ.ടി.സി കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദ്ദിച്ചു. ഹരിപ്പാട് പുത്തൻപുരയ്ക്കൽ വീട്ടിൽ സജീവനാണ് (47) മർദ്ദനമേറ്റത്. സജീവനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2021 നവംബർ 18 വ്യാഴാഴ്ച രാവിലെ 6.45ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ വച്ചായിരുന്നു സംഭവം

ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ട എ എൻ 310-ാം നമ്പർ ഓർഡിനറി ബസിൽ കയറിയ യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല.ഇത് സജീവൻ ചോദ്യം ചെയ്തു. കുപിതനായ യാത്രക്കാരൻ സജീവന്റെ മൂക്കിൽ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം വാർന്ന് കുഴഞ്ഞുവീണ സജീവന്റെ ഇടത് കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു.

ഇതിനിടെ യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു.ഡ്രൈവർ ഇതേ ബസിൽ കണ്ടക്ടറെ ആശുപത്രിയിലെത്തിച്ചു.അമ്പലപ്പുഴ സിഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *