റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ് ഭീമിനെതിരേ വണ്ണിയാര്‍ സംഘം കോടതിയില്‍

November 24, 2021 - 11:40 am

ചെന്നൈ: ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന നടനുമായ സൂര്യ, സംവിധായകന്‍ ജ്ഞാനവേല്‍, ചിത്രം റിലീസ് ചെയ്ത ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വണ്ണിയാര്‍ സംഘം പ്രസിഡന്റ് ടി. അരുള്‍മൊഴി ചിദംബരം ജില്ലയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹര്‍ജി നല്‍കി. എന്‍.ഡി.എയില്‍ ഘടകകക്ഷിയായ പി.എം.കെയ്ക്കു പിന്തുണ നല്‍കുന്ന സംഘടനയാണു വണ്ണിയാര്‍ സംഘം.1993ല്‍, കള്ളക്കേസ് ചുമത്തി കസ്റ്റഡയിലെടുത്ത രാജാക്കണ്ണ് എന്ന ആദിവാസി യുവാവ് പോലീസിന്റെ ക്രൂര മര്‍ദനമേറ്റു മരിച്ച സംഭവത്തെ ആസ്പദമാക്കിയുള്ളതാണു സിനിമ. യഥാര്‍ഥ സംഭവത്തില്‍ രാജാക്കണ്ണിനെ പീഡിപ്പിച്ച പോലീസ് സബ് ഇന്‍സ്പെക്ടര്‍ വണ്ണിയാര്‍ സമുദായക്കാരനല്ലെന്നും എന്നാല്‍ സിനിമയില്‍ വണ്ണിയാര്‍ സമുദായക്കാരനായാണു ചിത്രീകരിച്ചിരിക്കുന്നത് എന്നുമാണ് പ്രധാന പരാതി. മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാം ശരിയായ പേര് നല്‍കിയപ്പോള്‍ ഈ കഥാപാത്രത്തിന്റെ പേരു മാത്രം മാറ്റി. സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നു, കലാപത്തിന് ആഹ്വാനം നല്‍കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *