റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മത്സരാർഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് മിസ് വേൾഡ് ഫിനാലെ മാറ്റിവച്ചു.

December 17, 2021 - 9:55 am

സാൻജുവാൻ (പോർട്ടറീക്കോ): മത്സരാർഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്നു മിസ് വേൾഡ് ഫിനാലെ മത്സരം മൂന്നു മാസത്തേക്ക് മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെയുളള മത്സരാർത്ഥികൾക്കാണ് കോവി‍ഡ് പോസിറ്റീവായത്. അതേതുടർന്ന് 17/12/2021 ന് നടക്കേണ്ട മിസ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കേണ്ട മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ മിസ് വേൾഡ് ഓർഗനൈസേഷൻ നിർദേശിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉൾപ്പെടെ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നു മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

പോസിറ്റീവായവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും നാട്ടിലേക്ക് തിരിച്ചയക്കുകയെന്നും അവർ വ്യക്തമാക്കി. ഫെബ്രുവരിയിൽ നടന്ന മത്സരത്തിലാണ് തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി മിസ് ഇന്ത്യ പട്ടം നേടിയത്. 23 വയസ്സുകാരിയായ മാനസ, ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *