റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാതായ പെൺകുട്ടിയു‌ടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ

December 17, 2021 - 10:01 am

കോയമ്പത്തൂർ: കാണാതായ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയത്. 2021 ഡിസംബർ 12നാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞിട്ടും കണ്ടെത്താനാവാഞ്‍തിനെ തുടർന്ന് ശരവണംപട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.

ഡിസംബർ 16ന് ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടു. കൈകാലുകൾ ബന്ധിച്ചിരുന്നു. രക്ഷിതാക്കൾ മൃതദേഹം മകളുടേതാണെന്നു തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *