മുംബൈ: മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 എം എല്‍ എമാര്‍ക്കും കൊവിഡ്. സംസ്ഥാനത്ത് മൂന്നാം കൊവിഡ് തരംഗ ഭീഷണി നിലനില്‍ക്കെയാണ് മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 10 മന്ത്രിമാര്‍ക്കും 20 എം എല്‍ എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇനിയും വര്‍ധിച്ചാല്‍ കടുത്ത നിയന്ത്രണ നടപടികള്‍ ഉണ്ടാവുമെന്ന് അജിത് പവാര്‍ അറിയിച്ചു. എന്നാല്‍, അത്തരമൊരു സാഹചര്യത്തിലേക്ക് പോവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ 12 ദിവസത്തെ ഏറ്റവും കൂടിയ കൊവിഡ് കേസുകളാണ് വ്യാഴാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
