റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിരൺ റാവു വീണ്ടും സംവിധാന രംഗത്തേക്ക്

January 17, 2022 - 11:11 am

മുൻ ഭാര്യ ഭർത്താക്കന്മാർ ആയ അമീർഖാനും കിരൺ റാവുവും ഒന്നിക്കുന്നു. കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 2021 ജൂലായ് 3 നാണ് അമീർഖാവും കിരൺ റാവുവും ഭാര്യ ഭർതൃ ബന്ധം വേർപിരിഞ്ഞത്.

മുൻ ഭർത്താവും ബോളിവുഡ് സൂപ്പർ സ്റ്റാറുമായ അമീർ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കിരൺ റാവു വീണ്ടും സംവിധാനരംഗത്തേക്ക് എത്തുകയാണ്.

വേർപിരിഞ്ഞ ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് അമീർഖാൻ വ്യക്തമാക്കിയിരുന്നു. അമീറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ചദ്ദയുടെ നിർമ്മാതാക്കളിൽ ഒരാൾ കിരൺ റാവു ആണ് . ഈ ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *