റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ്‌: ദീലീപിന്റെ സുഹൃത്തിന്റെയും സഹോദരി ഭര്‍ത്താവിന്റെയും വീട്ടിലും പോലീസ്‌ റെയ്‌ഡ്‌

January 18, 2022 - 9:44 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വെഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഡൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിലും സഹോദരീ ഭര്‍ത്താവിന്റെ വീട്ടിലും പോലീസ്‌ റെയ്‌ഡ്‌ നടത്തി. ദിലീപിന്റെ സുഹൃത്തായ ഹോട്ടല്‍ വ്യവസായി ശരത്തിന്റെ ആലുവാ തോട്ടുമുഖത്തെ വീട്ടിലാണ്‌ റെയ്‌ഡ്‌. നടന്നത്‌. എസ്‌പി മോഹന ചന്ദ്രന്ദ്രന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ്‌ പരിശോധന നടത്തിയത്. . മൂന്നു മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ടരവരെ തുടര്‍ന്നു. ശരത്‌ സ്ഥലത്തുണ്ടായിരുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ പരിശോധന നടത്തിയത്‌ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്‍റേതായിരുന്നു. ബാലചന്ദ്രകുമാറിന്റെ കയ്യിലുളള ശബ്ദരേഖ പരിശോധിച്ചശേഷമാണ് ശരത്തിലേക്ക് അന്വേഷണം എത്തിയതെന്നും അന്വെഷണ സംഘം അറിയിച്ചു.

ദിലീപിന്റെ സഹോദരീഭര്‍ത്താവ്‌ സുരാജിന്റെ കൊച്ചിയില വീട്ടിലും റെയ്‌ഡ്‌ നടക്കുന്നുണ്ട. സുരാജ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന്‌ (18.2.2022)പരിഗണിക്കാനിരിക്കെയാണ്‌ വീട്ടിലെ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ്‌ അടക്കമുളളപ്രതികള്‍ ഗൂഡാലോചന നടത്തിയെന്ന കേസ് എറണാകുളം ക്രൈംബ്രാഞ്ച്‌ എസ്‌.പി മോഹനചന്ദ്രനാണ്‌ അന്വേഷിക്കുന്നത്. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്‌ ,സഹോദരീഭര്‍ത്താവ്‌ സൂരജ്‌, അനൂപിന്റെ ഭാര്യാസഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട്‌ എന്നിവര്‍ക്കെതിരെയാണ്‌ ക്രിമിനല്‍ ഗൂഡാലോചന അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുളളത്‌.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മാദ്ധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവസ്യപ്പെട്ട്‌ ദിലീപ്‌ കോടതിയെ സമീപിച്ചു. കേസില്‍ രഹസ്യ വി ചാരണ നടത്തണമെന്ന കോടതിയുത്തരവ്‌ ലംഘിക്കുന്നതാണ് മാദ്ധ്യമ വാര്‍ത്തകളെന്നാണ്‌ ദിലീപിന്റെ ആരോപണം. വിചാരണ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകും വരെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ടാണ് കേസ്‌ .സാക്ഷി വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കേസിന്റെ വിചാരണ അട്ടിമറിക്കാനാണ്‌ അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും മാധ്യമ വിചാരണയിലൂടെ പൊതുജനമദ്ധ്യത്തില്‍ തന്നെ അവഹേളിക്കുകയാണെന്നും ദിലീപ്‌ ആരോപിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *