റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കുന്നതായി മന്ത്രി വി.ശിവന്‍കുട്ടി

February 7, 2022 - 8:25 am

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി വിശിവന്‍കുട്ടി. വികസന വിരോധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ചങ്ങാതിമാരാണെന്നും മന്ത്രി വിമര്‍ശിച്ചു. കേരളം വലിയൊരു വികസന കുതിപ്പിലാണ്‌, അസാധ്യമെന്ന്‌ തോന്നുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നു. ഗെയില്‍ പൈപ്പ്‌ലൈന്‍ പോലുളള പദ്ധതികള്‍ നടപ്പാക്കുന്നത്‌ തടയാന്‍ പ്രതിപക്ഷം ആവുന്നത്‌ ശ്രമിച്ചു.

എന്നാല്‍ നിശ്ചയ ദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ വികസന പരിപാടികള്‍ ഓരോന്നായി നടപ്പിലാക്കുകയണ്‌. കേരളത്തിലെ വികസന പദ്ധതികള്‍ക്കെതിരെയുളള കാമ്പയിനില്‍ ആണ്‌ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന്‌ ഇങ്ങനെ ചെയ്യുന്നത്‌ ശരിയാണോയെന്ന്‌ മുരളീധരന്‍ ചിന്തിക്കണം. കേന്ദ്രമന്ത്രിയെന്ന നിലയില്‍ നാടിന്‌ നല്ലത്‌ ചെയ്യാനാണ്‌ മുരളീധരന്‍ ശ്രമിക്കേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *