റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വധ ഗൂഡാലോചനക്കേസില്‍ നടന്‍ ദിലീപടക്കം 3 പേരുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു

February 9, 2022 - 8:00 am

കൊച്ചി ; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയടക്കം മൂ്‌ന്നുപേരുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു. കാക്കനാട്ടെ ചിത്രാഞ്‌ജലി സ്റ്റുഡിയോയിലെത്തിയാണ്‌ ശബ്ദ സാമ്പിള്‍ എടുത്തത്‌. ദിലീപ്‌, അ്‌നുജന്‍ അനൂപ്‌, സഹോദരീ ഭര്‍ത്താവ്‌ സൂരജ്‌ എന്നിവര്‍ 2022 ഫെബ്രുവരി 8ന്‌ രാവിലെ 11 മണിയോടെയാണ്‌ സ്‌റ്റുഡിയോയിലെത്തിയത്‌. ദിലീപിന്റെ അഭിഭാഷകയും, അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌.പി.മോഹന ചന്ദ്രനും ചിത്രഞ്‌ജലി സിറ്റുഡിയോയില്‍ എത്തിയിരുന്നു.

സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത്‌ പോലീസും ക്രൈം ബ്രാഞ്ച്‌ സംഘവും നേരത്തേതന്നെ നിലയുറപ്പിച്ചിരുന്നു. പിന്നാലെയാണ്‌ ദിലീപടക്കമുളളവരെത്തിയത്‌. രണ്ടുമണിക്കൂറോളം സമയമെടത്താണ്‌ ശബ്ദ സാമ്പിള്‍ എടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. ഇവ ഫോറന്‍സിക്ക്‌ പരിശോധനക്കയക്കുമെന്ന്‌ എസ്‌.പി.മോഹന ചന്ദ്രന്‍ അറിയിച്ചു. ദലീപിനോട്‌ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ബാലചന്ദ്രകുമാറിന്റെ ഓഡിയോയും ദിലീപിന്റെയടക്കം ശബ്ദ സാമ്പിളുകളും താരതമ്യം ചെയ്‌ത ശേഷമാകും അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക്‌ പോകുക.

അതേസമയം ബാലചന്ദ്രകുംമാറിനെതിരായി പീഡന പരാതി നല്‍കിയ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. എളമക്കര സ്റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തിയ കണ്ണൂര്‍ സ്വദേശിനിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ്‌ എറണാകുളത്തെ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയത്‌. പത്തുവര്‍ഷം മുമ്പ്‌ നടന്ന സംഭവമായതിനാല്‍ കേസന്വെഷണത്തിന്റെ പ്രായോഗിക ഫ്രശ്‌നങ്ങള്‍ എളമക്കര പോലീസ്‌ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം ഹൈടെക്ക്‌ സെല്ലാണ്‌ അന്വേഷിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *