റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രെയ്നില്‍നിന്ന് ഇന്ത്യാക്കാരുമായി വരുന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും

February 26, 2022 - 3:30 pm

മുംബൈ: യുക്രെയ്നില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുമായി വരുന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും. റൊമാനിയയില്‍നിന്നും പുറപ്പെടുന്ന വിമാനം ശനിയാഴ്ച വൈകുന്നേരം നാലിന് ഛത്രപതി ശവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമാനത്താവളത്തിലെത്തി യാത്രക്കാരെ സ്വീകരിക്കും. 17 മലയാളികള്‍ ഉള്‍പ്പടെ 427 ഇന്ത്യക്കാരാണ് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി എത്തുന്നത്. ഹംഗറി വഴിയുള്ള രക്ഷാപ്രവര്‍ത്തനവും ഇന്ന് ആരംഭിക്കും.റോഡ് മാര്‍ഗം യുക്രെയ്ന്‍- റൊമാനിയ അതിര്‍ത്തിയിലെത്തിയ ഇന്ത്യന്‍ പൗരന്‍മാരെ എയര്‍ ഇന്ത്യ വിമാനത്തില്‍ മാറ്റുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ബുക്കാറെസ്റ്റിലേക്ക് കൊണ്ടുപോവുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *