റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തളിപ്പുഴ ചുരം ബൈപ്പാസ്‌ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ സമരം

February 28, 2022 - 8:19 am

കല്‍പ്പറ്റ : തളിപ്പുഴ വനാതിര്‍ത്തിയോട്‌ ചെര്‍ന്ന ജനകീയ റോഡ്‌ വെട്ടല്‍ സമരം. തളിപ്പുഴ പൂക്കോട്‌ ജംങ്‌ഷനില്‍ നിന്നും കോടഞ്ചേരി താമരശേരി ,പുതുപ്പാടി, വൈത്തിരി പഞ്ചായത്ത്‌ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ ,സന്നദ്ധസംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തില്‍ നീങ്ങിയ മാര്‍ച്ച്‌ വനാതിര്‍ത്തിയില്‍വച്ച്‌ പോലീസും വനപാലകരും ചേര്‍ന്ന തടഞ്ഞു. ദേശീയപാത 766 ചിപ്പിലിത്തോട്‌ 47.500ല്‍തുടങ്ങി തളിപ്പുഴ 62.500ല്‍ എത്തിച്ചേരുന്ന നിലയിലാണ്‌ നിര്‍ദ്ദിഷ്ട ബൈപ്പാസ്‌ ഇതില്‍ കോഴിക്കോട്‌ ജില്ലയിലെ പുതുപ്പാടി കോടഞ്ചേരി പരിധിയില്‍ 6 കിലോമീറ്റര്‍ പഞ്ചായത്ത്‌ റോഡ്‌ നിലവിലുണ്ട്‌. തുടര്‍ന്ന്‌ രണ്ടര കിലോമീറ്റര്‍ വനഭൂമി പിന്നിട്ടാല്‍ ബാക്കിഭാഗം വൈത്തിരി പഞ്ചായത്ത്‌ പരിധിയിലെ കൂപ്പ്‌ റോഡാണ്‌.

നിലനില്‍പ്പ ഭീഷണി നേരിടുന്ന വയനാട്‌ ചുരത്തില്‍ ഏക പരിഹാരമാര്‍ഗമാണ്‌ നിര്‍ദ്ദിഷ്ട ബൈപ്പാസ്‌. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര പരിഗണനയില്‍പ്പെടുത്തി ഈ ബൈപ്പാസ്‌ സാധ്യമാക്കുന്നതിന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കുമെന്ന്‌ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിച്ച ടി സിദ്ധിക്ക്‌ എംഎല്‍എ പറഞ്ഞു. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ വികെ ഹുസൈന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.ആര്‍ കുട്ടന്‍ സ്വാഗതം ആശംസിച്ചു.

റോഡ്‌ വെട്ടലിന്‌ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ്‌ ചെമ്പകശേരി, താമരശേരി പഞ്ചായത്ത്‌ പ്രസിഡന്റ് ജെ.ടി അബ്ദുര്‍ റഹ്മാന്‍ ,പുതുപ്പാടി പഞ്ചായത്ത പ്രസിഡന്‍ര്‌ ഷംസീര്‍ പോത്താറ്റില്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ അംബിക മംഗലത്ത്‌ ,ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ കെപി സുനീര്‍, വൈത്തിരി പഞ്ചായത്ത്‌ പ്രതിനിധികളായ ജ്യോതിഷ്‌കുമാര്‍, ഡോളി ജോസ്‌, എന്നിവര്‍ നേതൃത്വം നല്‍കി.

മുന്‍ എംഎല്‍എ എന്‍.ഡി അപ്പച്ചന്‍ ,ഫാദര്‍ തോമസ്‌ ജോസഫ്‌ കൊച്ചുമണ്ണാറത്ത്‌ ,സെയ്‌ത്‌ തളിപ്പുഴ, ജോണി പറ്റാനി ,റസാഖ്‌ കല്‍പ്പറ്റ,ഷാന്‍ കട്ടിപ്പറ,എഎ വര്‍ഗീസ്‌ ,ഷാജഹാന്‍ തളിപ്പുഴ, ബിന്ദു ഉദയന്‍,മൊയ്‌തു മുട്ടായി, ഇ.കെവിജയന്‍, പി.കെ സുകുമാരന്‍, റെജി ജോസഫ്‌, സിസിജോസഫ്‌, ബിജു താന്നിക്കുഴി, ഷാഫി വളഞ്ഞപാറ, ഖദീജ സത്താര്‍, എന്നിവര്‍ പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *