റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ സമുദ്ര സേതു: ഐ‌എൻ‌എസ് ജലാശ്വ 700 ഇന്ത്യക്കാരുമായി തൂത്തുക്കുടിയിലേക്ക് തിരിച്ചു

June 7, 2020 - 12:16 am

ന്യൂഡല്‍ഹി: ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐ‌എൻ‌എസ് ജലാശ്വ മാലദ്വീപിൽ നിന്നും  700 ഇന്ത്യക്കാരുമായി തൂത്തുക്കുടിയിലേക്ക് പുറപ്പെട്ടു. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാം യാത്രക്കായി ജൂൺ നാലിനാണ്‌ ഐ‌എൻ‌എസ് ജലാശ്വ മാലെയിൽ എത്തിയത്‌. ജൂൺ അഞ്ചിന്‌ വൈകിട്ടാണ്  ഇന്ത്യക്കാരുമായി തിരിച്ചു  യാത്ര ആരംഭിച്ചത്‌. യാത്ര പുറപ്പെടുന്ന സമയത്ത്‌ മാലദ്വീപിന്റെ തീരസംരക്ഷണ സേനയുടെ കമാൻഡൻഡ്‌ കേണൽ മൊഹമ്മദ്‌ സലീം സംബന്ധിച്ചു.

കപ്പലിൽ കർശനമായി കോവിഡ്‌ പ്രോട്ടോക്കോളുകൾ പാലിച്ചു വരുന്നു. 2020,   ജൂൺ 7   ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു  . കപ്പലിൽ എത്തിക്കുന്നവരെ  അവിടെ നിന്നും  അതത്‌ സംസ്ഥാന അധികൃതരുടെ ചുമതലയിൽ ഏൽപ്പിക്കും.വന്ദേ ഭാരത്‌ ദൗത്യത്തിലൂടെ ഐ‌എൻ‌എസ് ജലാശ്വ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന്    2700 ഓളം  ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് വിജയകരമായി തിരികെ കൊണ്ടുവരും.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1629897

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *